Thursday, 23 June 2011

       
                                         പുതുയുഗപിറവി 




വിപ്ലവ  വീര്യമുതിരും  വാനില്‍ 

സുന്ദര സ്വപ്നം  നിറയും  രാവില്‍ 

അരകള്‍ മുറുക്കി  തലകളുയര്‍ത്തി

മുഷ്ടിചുരുട്ടി    വാനിലെറിഞ്ഞ്

അന്തിച്ചുവപ്പിനെ  പുളകമണിയിച്ച്

ആദര്‍ശമുയര്‍ത്തി  അവകാശമുയര്‍ത്തി 

 വെണ്ണ്‍ കൊടിയേന്തി   വെണ്മപരത്തി 

ഉള്ളില്‍ ആളും  ജ്വാലകളുയര്‍ത്തി

സ്വാതന്ത്ര്യത്തിന്‍  പാതകള്‍തേടി 

ജനാധ്യപത്യത്തിന്‍  മാതൃകതേടി 

സോഷ്യലിസത്തിന്‍  മൂല്യങ്ങളുയര്‍ത്തി

സര്‍വ്വ സമത്വ  രാജ്യം  നേടാന്‍ 

ഒന്നായി  പൊരുതി  വിജയം വരിക്കാന്‍ 

വിപ്ലവത്തിന്‍  കരുത്തിനായ്  അണിചേരു തുണയാകു .

No comments:

Post a Comment