Thursday, 23 June 2011

                                                          മാതൃവിലാപം



        ഞാന്‍ ഒരു അമ്മയാണ് . എന്‍റെ  മടിതട്ടാകുന്ന  താഴ്വരകളില്‍  നടന്നു  എന്‍റെ  മാറില്‍  തല  ചായ്ച്  എന്‍റെ  ചൂടും  ചൂരും  നുകര്‍ന്ന്  എന്‍റെ  മാറില്‍  നിന്ന്  അമൃത്തേന്തു  കുടിച്ചു  വളര്‍ന്ന  മാനവജാതി  എന്‍റെ  ജീവനു  തന്നെ  ഭീഷണിയായി  
മാറിയിരിക്കുന്നു 
        
       ശൈശവത്തില്‍   എന്‍റെ   നെഞ്ചില്‍  ചവിട്ടി   കുതിച്ച  അവന്‍റെ  ഉയര്‍ച്ച   ഞാന്‍  സ്വപ്നം  കണ്ടു.  അവന്‍  എന്നില്‍ നിന്നും സംസ്കാരം  ഉള്‍കൊണ്ടു.  അവന്‍ എന്നില്‍   നിന്നും പഠിച്ചു.  എന്നോട് ചേര്‍ന്നു   വളര്‍ന്നു.  അവനു ഞാന്‍ അമ്മയായി.  എന്‍റെ നീരുറവകള്‍ അവന്‌   അമൃത് ആയി.  എന്നില്‍  നിറഞ്ഞ ഫലങ്ങള്‍ അവന്‌ ജീവല്‍ദായകമായി.  ഋതുഭേദങ്ങള്‍,  മഹാമാരികളില്‍  ഞാനവന്   തുണയായി.  എന്‍റെ  സംരക്ഷണം   അവന്‌ സ്വര്‍ഗ്ഗ തുല്യമായി തോന്നി.

     അവന്‍  വളര്‍ന്നു  കൗമാരത്തിലെത്തി . അവന്‍റെ   ബുദ്ധി വളര്‍ന്നു . അവന്‍റെ സാഹചര്യങ്ങള്‍  അവനെ പ്രബലനാക്കി . അവന്‍ എന്‍റെ സൗന്ദര്യം  വിദേശികള്‍ക്കും  സ്വദേശികള്‍ക്കും  കാഴ്ചവസ്തു ആയി   നല്‍കി പണം സമ്പാദിച്ചു.  എന്‍റെ  മകന്‍റെ വളര്‍ച്ചയില്‍  ഞാന്‍ എന്‍റെ  വേദനകള്‍  മറന്നു .





    അവന്‍  യൌവനത്തില്‍ കാലൂന്നിയപ്പോള്‍  പ്രപഞ്ചശക്തികള്‍ക്  അധീനനായി എന്ന്  അഹങ്കരിച്ചു.  സാഹസം  അവനെ  മൂടി.  അവന്‍  എന്‍റെ  നന്മകളെ  തഴഞ്ഞു.  വികസനം എന്ന  പേരില്‍  എന്നെ തുണ്ടം തുണ്ടമാക്കി  നെല്പാടങ്ങളിലും  ചതുപ്പുകളിലും  എറിഞ്ഞു.  അതിനു  മുകളില്‍  മണിമാളികകള്‍ പണിതു.

     മരണദൂതു  വിളിച്ചറിയികുന്നതുപോലെ  എന്നെ  വഹിച്ച  വാഹനങ്ങള്‍  മരണം  വിതറി. ഞാനറിയാതെ  വീണ  ആ  കണ്ണുനീര്‍  അവനെ  നശിപ്പികരുതേ  എന്നു  ഞാന്‍  പ്രാര്‍ത്ഥിച്ചു.





 വരാനിരിക്കുന്ന  മഹാമാരിയുടെ  മുന്നറിയിപ്പുകള്‍  പോലെ  ഭുമി  കുലുങ്ങിവിറച്ചു. നീരുറവകള്‍  വറ്റി വരണ്ടു. മകനേ  നീ എന്‍റെ  വേദനകള്‍  കാണേണ്ട. പക്ഷേ നിന്‍റെ  വേദന, നിന്‍റെ  നാശം  അതു  നടക്കരുത്. നിന്‍റെ  പാതകളിലെ  കുഴികള്‍  നീ  ശ്രദ്ധിക്കൂ. നിന്‍റെ  ചെറിയ  വേദനകള്‍  പോലും  എന്നെ  തളര്‍ത്തും. 

      മകനേ  നിനക്കെന്തു  പറ്റി !! നീ  ഇപ്പോഴും  മൂഡ  സ്വര്‍ഗ്ഗത്തിലാണോ?  നിന്‍റെ  ചുറ്റും  ചതിക്കുഴികള്‍  നിറഞ്ഞു വരുന്നു.  ഈ  അമ്മയുടെ  അവസാനമിടുപ്പുവരെ  നീ  സുരക്ഷിതനാണ്. നീ  എത്ര  വളര്‍ന്നാലും  എന്‍റെ  കുഞ്ഞുപൈതലാണ്.  എന്‍റെ  മാനസം  ഇപ്പോഴും  നിനക്കായി  തുടിക്കുന്നു. എന്‍റെ ആത്മാവ്  പിടയുന്നു.




 ഈ  അമ്മയുടെ  മരണ മൊഴി  നീ  കേള്‍ക്കു. എനിക്കു  ചെവിതരൂ.  ആപത്തു അകലങ്ങളില്‍ അല്ല........


1 comment: