Wednesday, 2 May 2018

                               
             ഒറ്റുകാരൻ 

ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ !
ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ ?
അന്നു  നമ്മളൊരുമിച്ചാർത്തു വിളിച്ചൊരാ മുദ്രവാക്യം 
ഇന്നു ഞാൻ ഏകനായ് ഉരുവിട്ടപ്പോൾഒറ്റുകാരൻ 
അതെ ഇന്നു  ഞാൻ നിനക്കൊരു ഒറ്റുകാരൻ .

    ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ 
    അന്ന്   നാം    പഠിച്ചൊരാ     പാഠങ്ങൾ 
    ഇന്നു ഞാനൊറ്റയ്ക്കു  പാടിയപ്പോൾഒറ്റുകാരൻ 
    അതെ ഇന്നു ഞാൻ നിനക്കൊരു ഒറ്റുകാരൻ .

ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ 
അന്നു  നാം വെട്ടിതെളിച്ചൊരാ പാതയിലൂടെ 
ഇന്നു ഞാൻ നടന്നപ്പോൾ ഒറ്റുകാരൻ 
അതെ ഇന്നു ഞാൻ നിനക്കൊരു ഒറ്റുകാരൻ .

   ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ 
   അനീതിക്കു നേരെ ചൂണ്ടാൻ നീ പ്രാപ്തമാക്കിയ വിരലുകൾ 
   നിന്റനീതിക്കു നേരെ ഞാൻ ചൂണ്ടിയപ്പോൾ ഒറ്റുകാരൻ 
   അതെ ഇന്നു ഞാൻ നിനക്കൊരു ഒറ്റുകാരൻ 

ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ 
ഇന്നലെ വയലിൽ നാം ഉയർത്തിയ ചെങ്കൊടി 
ഇന്നു വയലിൽ ഞാനുയർത്തിയപ്പോൾ ഒറ്റുകാരൻ 
അതെ ഇന്ന് ഞാൻ നിനക്കൊരു ഒറ്റുകാരൻ.

   ഒറ്റുകാരൻ....   ഇന്നു  ഞാൻ  നിനക്കൊരു ഒറ്റുകാരൻ 
   അന്നു നാം ചുടു ചോരയാൽ നട്ടുനനച്ചു വളർത്തിയ വിത്തുകൾ 
   ഇന്ന് കനലായി എരിക്കാൻ വന്ന നീയോ--
  കടലായി തടുത്ത ഞാനോ ഒറ്റുകാരൻ ?
 അതെ.... നാളയുടെ  ഒറ്റുകാരൻ !!!!

                                                            - സുബിൻ അബ്രാഹം തടത്തിൽ