എന്‍ മനതാരില്‍
കലാലയമുറ്റത്ത് കളിചിരിയുടെ തിരുമുറ്റത്ത്
കാത്തിരുന്നു നിന്നെ ഞാന്‍ എന്‍ പ്രിയസഖി,
ഒന്നു കാണുവാന്‍ ഒന്നു മിണ്ടുവാന്‍
ഓരത്തായി കാത്തിരുന്നു നിന്നെ ഞാന്‍
ഒരു ചെറുപുഞ്ചിരി എന്‍ ചുണ്ടില്‍ പകര്‍ന്നു നല്‍കി
ഓടി മറഞ്ഞതെന്തു നീ എന്‍ സുന്ദരി...
എന്‍ പ്രണയത്തിന്‍ ജീവകവാടം
എന്നും നിനക്കായ് തുറന്നീടുന്നു ഞാന്‍
എന്‍ പ്രിയ സഖിയെന്‍ പ്രാണസഖി
എന്‍ ജീവിത സഖിയാവുമോ നീ ?
അഴകാര്‍ന്ന നയനത്തില്‍ അലിവോലും ഭാവത്തില്‍
അറിയിച്ചവള്‍ തന്‍ മന സങ്കല്പം
"അന്ധ തമസ്സാം പ്രണയത്തില്‍
അക്ഷികളറിയാതലയാന്‍ ഞാനില്ല സ്നേഹിതാ ".
ഇതു കേള്‍ക്കെ അവള്‍ തന്‍ മിഴികോണില്‍
ഇതള്‍ വിരിയും പരിഭവം ഗ്രഹിച്ചുരചെയ്തു ഞാന്‍
"അന്ധതമസ്സിലല്ലോ താരകം തന്‍ ശോഭ
അഴകാര്‍ന്ന മനതാരില്‍ കുളിരേകുന്നു
പ്രണയാബരത്തിലെ താരകമായി വിളങ്ങാന്‍
പ്രണയിനി നീ വരില്ലേയെന്‍ പ്രിയതോഴി ?"
പ്രണയമുതിരും എന്നുടെ മധുവാക്കിനെ
പ്രണയമില്ലാ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ഉദ്ധരിച്ചുരചെയ്തവള്‍.
"പ്രണയത്തില്‍ നീ എന്‍ പ്രിയതോഴന്‍
പ്രണയമില്ലാ ദാമ്പത്യം ദാസിയാക്കീടുമെന്നെ
പ്രണയിനീ മോഹം അതിലോലമതിസുന്ദരം
പ്രിയതമതന്‍ മോഹമോ അതികഠിനഘടോരം
പ്രണയപുഷ്പം ; ദാമ്പത്യവാടിയില്‍ വേരറുത്ത പുഷ്പം
ജീവിതവാടിയില്‍ പ്രണയപുഷ്പത്തിന്‍ സൗന്ദര്യമില്ല സൗരഭമില്ല
ജീവനില്ലാ വെറുമൊരു വാടിയ കുസുമം".
കണ്ണിണകളില്‍ നിറയും സംശയ കാര്‍മേഘത്തെ
കരളലിയും വാക്കുകളാല്‍ നീക്കിയുരചെയ്തു ഞാന്‍.
"നിന്നുടെ മോഹം , എന്നുടെ സ്നേഹം ;
നിലയില്ലാ സാഗരതുല്യമതിനില്ല മാറ്റം
എന്‍ ഹൃദയത്തിന്‍ ജീവരക്തം പകര്‍ന്നു നല്‍കി
എന്നും വാടാമലരുപോല്‍ കാത്തീടും നിന്നെ ഞാന്‍
എന്‍ പ്രണയത്തിന്‍ അളവുകോല്‍
എന്‍ ദാഹമോ, നിന്‍ മോഹമോ?
പറയൂ എന്‍ പ്രിയസഖി, നിന്‍ മനം
പറയാതറിയാമെന്നിരുന്നാലും
നിന്‍ നാവാലറിയും പ്രണയമൊരു
നീരുറവയായി നിലയ്ക്കാതൊഴുകുമെന്‍
ഹൃദയത്തില്‍".
"എന്‍ പെണ്‍മനസ്സിലെ വ്യഥകളിതെല്ലാം
എന്‍ ഹൃദയം കണ്ടനാള്‍ മുതല്‍ നിനക്കു സ്വന്തം
എന്‍ മനതാരിലെ സംശയകാര്‍മേഘം
എന്നിലൊരു പേമാരി തീര്‍ത്തതറിയുന്നു ഞാന്‍
എന്നും നിനക്കായ് തുടിക്കുന്നു ഹൃദയം
എത്ര നാളായിയടക്കുന്നു എന്‍ പ്രിയനേ,
നിന്നിലമരാന്‍ നിന്നിലലിയാന്‍
നാളേറെയായി കാത്തിരിക്കുന്നു ഞാന്‍
നമ്മള്‍ ഒന്നായി ഒരു സുന്ദരകാവ്യമായ്
നിറയും മനതാരിനായ് കൊതിക്കുന്നു എന്‍ ഹൃദയം
നന്മ തന്‍ ജീവിതപാഥയില്‍
നിന്‍ തണലില്‍ ഞാനും എന്‍ കുളിരില്‍ നീയും
നിലനില്‍ക്കട്ടെ എന്നും പിരിയാതൊരുനാളും".